Tuesday, 10 January 2012

kavitha



ഒരുവിളിക്കായി കാതോർത്ത്
പ്രണയമാം  സാഗരത്തിൽ
ആയിരം  സ്വപ്നത്തിൻ  തേരേറി
നമ്മൾ  നടന്നു  നീങ്ങവേ........
ഇരുൾ  മൂടുന്നൊരി  ഇടനാഴിയിൽ
പാതിവഴിയിൽ  തനിച്ചാക്കി  നീ
മറഞ്ഞു  പോകയാണോ...........
അകലെ നീലനിലാവിലൊരു
നേർത്ത  നക്ഷത്രമായ്;
ഞാൻ നിന്നെ തേടിയലയുന്നു.
നീ തീർത്ത   സ്നേഹത്തിൻ
പൂമഴയിൽ പിടയും
പാഴ് ക്കിനാവിൻമഞ്ചമേന്തി
ഇനിയെത്രകാലം  ജന്മം.....
ഒരുവിളിക്കായി കാതോർത്തുകൊണ്ട്.....

No comments:

Post a Comment